-
പള്ളിമുറ്റം 2k23
- 17,Nov 2023
- Posted By : admin
- 0 Comments
തലശ്ശേരി അതിരൂപത 2023-24 വർഷത്തിൽ നടപ്പാക്കുന്ന പള്ളിമുറ്റം പരിപാടി കാസറഗോഡ് ഫൊറോനയിലെ പൊയ്‌നാച്ചി സെന്റ് മേരിസ് ദൈവാലയത്തിൽ വെച്ച് ഫൊറോന വികാരി ബഹു. ജോർജ് വള്ളിമല അച്ചൻ ഉദ്ഘാടനം ചെയ്തു . തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, അതിരൂപത പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻപുരക്കൽ , ഫൊറോന ഡയറക്ടർ ഫാ. ഷിൻസ് കുടിലിൽ, വൈസ് ഡയറക്ടർ സി. ഷാലിൻ SABS, ഫൊറോന പ്രസിഡന്റ് ഫെബിൻ ചിറയിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു ദൈവാലയ പരിസരങ്ങൾ വൃത്തിയാക്കുകയും പൂ ചെടികൾ നടുകയുംചെയ്തു. തലശ്ശേരി അതിരൂപതയുടെ യുവജന പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ യുവജനങ്ങൾക്കായി വിവിധ പരിപാടികളും, ചർച്ചകളും സംഘടിപ്പിച്ചു.